ADVERTISEMENT
സ്പോർട്സ് പ്രേമികളെ നിരാശരാക്കി 12 വർഷത്തെ ദാമ്പത്യത്തിനു ശേഷം സാനിയ മിർസ (Sania Mirza), ഷൊയ്ബ് മാലിക് (Shoaib Malik) ദമ്പതികളുടെ വേർപിരിയൽ. ദുരൂഹത നിറഞ്ഞ ഒരു പോസ്റ്റുമായി സാനിയ ട്വിറ്ററിൽ എത്തിയതോടെയാണ് ഊഹാപോഹങ്ങൾ തലപൊക്കിയത്. . ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട്?’ എന്നായിരുന്നു സാനിയയുടെ പോസ്റ്റ്.
ഇന്ത്യ, പാകിസ്ഥാൻ അയൽരാജ്യങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവർ അക്കാലങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു. ഇവർ വിവാഹമോചിതരാകുന്നു എന്ന വാർത്ത പുറത്തായ ശേഷം ഷൊയ്ബ് മാലികിന്റെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകൾ അതിലേറെ ഞെട്ടലുളവാക്കുന്നതാണ്.
ഷൊയ്ബ്, സാനിയ ദമ്പതിമാർ ഇതിനോടകം ഔദ്യോഗികമായി വിവാഹമോചിതരായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്സൈഡ് സ്പോർട്ട് ആണ് ഇതേക്കുറിച്ച് പരാമർശിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ‘അവർ ഔദ്യോഗികമായി വേർപിരിഞ്ഞു. ഇതിൽക്കൂടുതൽ എനിക്കൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല,” പേരുവെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.