ദില്ലി മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് | Delhi liquor scam

ദില്ലി മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ്. ഹൈദരാബാദിലെ അരബിന്തോ ഫാര്‍മ ഗ്രൂപ്പ് എം ഡി ശരത് റെഡ്ഡി, മദ്യ കമ്പനി പെര്‍നോഡ് റിക്കാര്‍ഡിലെ മുതിര്‍ന്ന ജീവനക്കാരന്‍ വിനോയ് ബാബു എന്നിവരെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇ.ഡി നേരത്തെ ഇരുവരെയും ചോദ്യംചെയ്യുകയും വസതിയിലടക്കം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മലയാളിയായ വിജയ് നായര്‍, അഭിഷേക് റാവു എന്നിവരെ സിബിഐയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാംപ്രതിയായ അഴിമതിക്കേസ് സിബിഐയും ഇ ഡി യുമാണ് അന്വേഷിക്കുന്നത്.

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 2 കന്നുകാലിക്കടത്തുകാരെ  വെടിവച്ചുകൊന്നു

ബംഗാളിലെ കൂച്ച് ബിഹാറില്‍ ഇന്ത്യ–ബംഗ്ലാദേശ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് കന്നുകാലിക്കടത്തുകാരെ ബിഎസ്എഫ് വെടിവച്ചുകൊന്നു. ബംഗ്ലാദേശ് പൗരന്‍മാരാണിവര്‍.

ഇന്നലെ അര്‍ധരാത്രി 20 പേരടങ്ങുന്ന സംഘം അതിര്‍ത്തിയിലെത്തി കന്നുകാലികളുമായി കടക്കാന്‍ ശ്രമിച്ചു. ബിഎസ്എഫ് ആദ്യം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇവര്‍ ശക്തമായ പ്രകാശമുള്ള ടോര്‍ച്ച് സേനാംഗങ്ങള്‍ക്കുനേരെ തെളിച്ചു.

രണ്ടാമതും മുന്നറിയിപ്പ് നല്‍കിയപ്പോള്‍ കടത്തുസംഘം കല്ലെറിഞ്ഞു.പിന്നാലെ മുളവടിയുപയോഗിച്ച് അക്രമിക്കാനും ശ്രമിച്ചു. ഇതോടെയാണ് ബിഎസ്എഫ് വെടിയുര്‍ത്തത്. സ്റ്റണ്‍ ഗ്രനേഡുകള്‍ വരെ ഉപയോഗിച്ചിട്ടും ഇവരെ പിന്തിരിപ്പിക്കാനായില്ലെന്നും ഇതോടെയാണ് വെടിയുതിര്‍ത്തതെന്നും ബിഎസ്എഫ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News