
ഗ്യാൻവാപി മസ്ജിദ് കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത ഉത്തരവ് നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ മെയ് 16 നാണ് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഇത് നാളെ അവസാനിരിക്കെ വിഷ്ണു ശങ്കർ ജെയ്ൻ ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നാകെ മെൻഷൻ ചെയ്യുകയായിരുന്നു. ഇതോടെ ഹർജിയിൽ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് വാദം കേൾക്കാമെന്ന് അറിയിച്ചു.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരാണസി കോടതി മുതൽ സുപ്രീം കോടതി വരെ നിരവധി ഹർജികൾ നിലവിലുണ്ട്. ഇതിൽ ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുക.
ദേരാ സച്ചാ സൗദ അനുയായിയെ അജ്ഞാതർ വെടിവച്ചുകൊന്നു
പഞ്ചാബിലെ ഫരീദ്കോട്ടിൽ ദേരാ സച്ചാ സൗദ അനുയായിയെ അജ്ഞാതർ വെടിവച്ചുകൊന്നു. പ്രദീപ് സിങ്ങെന്നയാളാണ് കൊല്ലപ്പെട്ടത്.കൂടെയുണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റു.
ബൈക്കിലെത്തിയ സംഘമാണ് വെടിയുതിർത്തത്. കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ച സംഭവത്തിൽ കുറ്റാരോപിതനാണ് കൊല്ലപ്പെട്ട പ്രദീപ് സിങ്.
കൊലപാതകത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു വരുന്നതായും ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്നും ഫരീദ്കോട്ട് ഐ.ജി. കുമാർ യാദവ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here