ആർ എസ് എസ്സുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത് : പി ജയരാജൻ | P. Jayarajan

കെപിസിസി പ്രസിഡന്റ് ആയിട്ടും ആർ എസ് എസ്സിനെ സഹായിക്കുന്ന ദൗത്യം കെ സുധാകരന്‍ തുടരുകയാണെന്ന് പി ജയരാജൻ.സുധാകരൻ പകുതി കോണ്‍ഗ്രസും പകുതി ആർ എസ് എസ്സുമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ രംഗത്ത് അവസരവാദിയാണ് സുധാകരൻ. ആർ എസ് എസ്സുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത്.പ്രതികളായ ആർ എസ് എസ്സുകാർക്ക് പരോൾ അനുവദിക്കാൻ സുധാകരൻ ഇടപെട്ടത് ചരിത്രമാണ്. സുധാകരൻ്റെ പ്രസ്താവന ആസൂത്രിതമെന്നും പി ജയരാജൻ വ്യക്തമാക്കി.

കോൺഗ്രസിൻ്റ ദേശീയ നേതൃത്വത്തിൻ്റെ നയത്തിന് എതിരാണ് സുധാകരൻ്റെ പ്രസ്താവന. സുധാകരന് എന്ത് പറ്റിയെന്ന് കോൺഗ്രസ് പാർട്ടി മറുപടി പറയണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here