അരുണാചലിൽ വൻ ഭൂചലനം | Arunachal Pradesh

അരുണാചൽ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിൽ ഭൂചലനം.രാവിലെ 10.31ന് 5.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി.പിന്നാലെ 10.59ന് 3.5 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി.

ഭൂനിരപ്പിൽനിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിമാലയൻ മേഖലയിൽ വൻ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഭൗമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയത്.

ദില്ലിയിലെ വായുനിലവാരം മെച്ചപ്പെടുന്നു

ദില്ലിയിലെ വായുനിലവാരം മെച്ചപ്പെടുന്നു. വായുഗുണനിലവാര സൂചിക 303 രേഖപ്പെടുത്തി. ഇന്നലെ 329 ആയിരുന്നു വായുഗുണ നിലവാര സൂചിക.

അതേസമയം പഞ്ചാബിൽ പലയിടങ്ങളിലും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ എന്താണ് പോംവഴിയെന്നും ഇത്തരം നിരോധനം എല്ലാ കർഷകരിലും അടിച്ചേൽപ്പിക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News