രുചിയൂറും ചെമ്മീൻ വട

ചെമ്മീൻ വട

1.ചെമ്മീൻ വൃത്തിയാക്കിയത് – 350 ഗ്രാം

ഉപ്പ് – പാകത്തിന്

2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

3.വെളിച്ചെണ്ണ – പാകത്തിന്

4.സവാവ പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.വറുത്ത അരിപ്പൊടി – മൂന്നു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മുട്ടവെള്ള – അൽപം

7.മുട്ട – രണ്ട്, അടിച്ചത്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ വേവിക്കുക.

∙ഇത് തേങ്ങ ചേർത്തു മെല്ലേ ചതച്ചു വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ വഴറ്റണം.

∙ഇതിലേക്കു ചെമ്മീൻ മിശ്രിതം ചേർത്തു നന്നായി മൊരിച്ചെടുക്കണം.

∙ചൂടാറിയ ശേഷം ആറാമത്തെ ചേരുവ ചേർത്ത് കുഴച്ചെടുക്കണം.

∙ചെറിയ ഉരുളകളാക്കി ഒന്നമർത്തിയ ശേഷം മുട്ട അടിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ മൊരിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News