തിരുവനന്തപുരത്ത് കാറുകൾ കൂട്ടിയിടിച്ചു ; കുഞ്ഞ് ഉൾപ്പടെ 6 പേർക്ക് പരുക്ക് | Thiruvananthapuram

തിരുവനന്തപുരം കാട്ടായിക്കോണത്ത് കാറുകൾ കൂട്ടിയിടിച്ച് കുഞ്ഞ് ഉൾപ്പടെ ആറ് പേർക്ക് പരുക്ക്. പരുക്കറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വെളുപ്പിന് മൂന്നര മണിയോടുകൂടിയാണ് അപകടം നടന്നത്.വിമാനത്താവളത്തിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോയ സ്വിഫ്റ്റ് കാറും പോത്തൻകോട് നിന്നും കഴക്കൂട്ടത്തേക്ക് വന്ന ഇന്നോ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വലതുവശത്തേക്ക് കയറി ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിൻറെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News