ADVERTISEMENT
ചെന്നൈ(Chennai) അയനവാരത്ത് ബിരിയാണി(Biriyani) കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കം. ഇത് പിന്നീട് ദമ്പതികളുടെ മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു.കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവം പുറത്തുവന്നത്.
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കരുണാകരന്‍ റസ്റ്റോറന്റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതാണ് പത്മാവതിയെ ചൊടിപ്പിച്ചത്. തനിക്കും കൂടി വാങ്ങാത്തതിനാല്‍ ബിരിയാണിയുടെ ഒരു പങ്ക് വേണമെന്ന് പത്മാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കരുണാകരന് ഇഷ്ടപ്പെട്ടില്ല.
അവര്‍ തമ്മില്‍ വഴക്കാവുകയും കരുണാകരന്‍ പത്മാവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയെലത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.