ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാർത്ഥി പട്ടിക പുറത്ത്

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.160 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പട്ടികയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ലോഡിയയിൽ മത്സരിക്കും.മോർബി ദുരന്ത സാഹചര്യത്തിൽ സിറ്റിങ് എംഎൽഎ ബ്രിജേഷിന് ഇക്കുറി സീറ്റ് ബിജെപി നിഷേധിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എംഎൽഎമാർ പാർട്ടി വിട്ടത് കോൺഗ്രസ്സിന് വലിയ തിരിച്ചടിയായി.കോൺഗ്രസ് എംഎൽഎയായ ഭവേഷ് കത്താരയാണ് ഒടുവിൽ പാർട്ടി വിട്ടത്.കോൺഗ്രസ് 43 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇതുവരെ പുറത്തിറക്കിയത്.

ഗുജറാത്തിൽ182 സീറ്റുകളിലേക്കുള്ള ചൂടേറിയ മത്സരത്തിനൊരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ.ബിജെപി 160 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ലോഡിയയിലും കോൺഗസ് വിട്ട ഹർദിക് പട്ടീൽ വീരാംഗം സീറ്റിലും ബിജെപിക്കായി മത്സരിക്കും.ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും മത്സര രംഗത്തുണ്ട്.

മോർബി പാലം ദുരന്തം വലിയ ജനരോക്ഷമുണ്ടാക്കിയ സാഹചര്യത്തിൽ സിറ്റിങ് എംഎൽഎ ബ്രിജേഷ് മെർജയ്ക്ക് സീറ്റ് നിഷേധിച്ചു കൊണ്ട് ബിജെപി അവിടെയും രാഷ്ട്രീയ തന്ത്രം പയറ്റി.151ഓളം വരുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് 11 ഘട്ടങ്ങളിലായി ആം ആദ്മി പുറത്തിറക്കിയത്.കോൺഗ്രസ് ഇതുവരെ പുറത്തിറക്കിയത് 43 പേരുടെ പട്ടികയാണ്.

ഭാരത്ജോഡോ യാത്ര പുരോഗമിക്കുമ്പോഴും അധ്യക്ഷനായി ഖാർഗെ ചുമതലയേറ്റിട്ടും കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് എംഎൽഎമാരായ ഭവേഷ് കത്താര, ഭഗവാൻഭായ് ബരാദ്, മോഹൻ രത്വ എന്നിവർ പാർട്ടി വിട്ടത്. കത്താര ഒഴികെ ബാക്കി രണ്ടു പേരും ബിജെപിയിൽ ചേർന്നു. ഭരണം തിരികെ പിടിക്കാൻ ഒരുങ്ങുമ്പോഴും ഗുജറാത്തിൽ തിരിച്ചടിക്ക് മേൽ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here