V Sivankutty: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി ശിവന്‍കുട്ടി

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി(V Sivankutty). എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവവും വൊക്കേഷണല്‍ എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വിപുലമായ ചടങ്ങിലാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിനും വൊക്കേഷണല്‍ എക്സ്പോയ്ക്കും തുടക്കമായത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോള്‍ ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ബാബു, റോജി എം.ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാന വേദിയായ എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തി. മൂന്നു ദിവസങ്ങളിലായി ആറു വേദികളില്‍ നടക്കുന്ന ശാസ്ത്ര മേളയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News