Raid; കോയമ്പത്തൂർ സ്ഫോടനം; പാലക്കാടും NIA റെയ്ഡ്

കോയമ്പത്തൂർ സ്ഫോടന പശ്ചാത്തലത്തിൽ പാലക്കാട് എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പരിശോധന നടത്തിയത്.ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ അബൂബക്കർ സിദ്ദിഖിന്റെ വസതിയിലാണ് എൻ ഐ എ സംഘം പരിശോധന നടത്തിയത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് പിടിയിലായലര്‍ കേരളത്തില്‍ എത്തിയിരുന്നതായി എന്‍ഐഎ നേരത്തേ സ്ഥിരീകരിച്ചിരുന്നു. കൊല്ലങ്കോട് മുതമട ചപ്പക്കാട് ഷെയ്ക് മുസ്തഫയുടെ വീട്ടിലാണ് എന്‍ഐഎയുടെ ചെന്നൈ യൂണിറ്റ് ഇന്ന് പരിശോധന നടത്തിയത്. മുസ്തഫ കോയമ്പത്തൂര്‍ സ്വദേശിയാണ്. നേരത്തേ ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുകൂടിയാണ് ഷെയ്ക് മുസ്തഫ. തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ പിരശോധന തുടരുകയാണ്.

കോയമ്പത്തൂരില്‍ 20 കേന്ദ്രങ്ങളിലും ഇന്ന് പരിശോധനകള്‍ നടന്നു. കഴിഞ്ഞ നാല്‍പ്പത്തിയഞ്ചിടത്ത് റെയ്ഡ് നടന്നിരുന്നു. കോയമ്പത്തൂര്‍ കോട്ടമേട്, ഉക്കടം, പൊന്‍വിള നഗര്‍, രത്‌നപുരി എന്നിവിടങ്ങളിലായിരുന്നു പരിശോധന. സ്‌ഫോടനം നടന്ന കാര്‍ നല്‍കിയ ചെന്നൈയിലെ സെക്കന്റ് ഹാന്റ് കാര്‍ ഡീലര്‍ നിജാമുദ്ദീനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, ഒക്‌ടോബർ 23ന് വൈകിട്ടാണ് കോയമ്പത്തൂരിൽ കാറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർ മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് എതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി. അന്വേഷണത്തിൽ പൊട്ടാസ്യം ഉൾപ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

ബോംബ് സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ജമേഷ മുബിന്‍ കൊല്ലപ്പെട്ടത് ഹൃദയത്തില്‍ ആണി തറഞ്ഞു കയറിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടനത്തിന്‍റെ പ്രഹരശേഷി കൂട്ടാനായി ജമേഷ മുബിൻ തന്നെ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മൂര്‍ച്ചയേറിയ മാര്‍ബിള്‍ കഷണങ്ങളും കാറിനുള്ളിൽ കരുതിയിരുന്നു.

സ്ഫോടനമുണ്ടായപ്പോൾ ജമേഷ മുബിന്റെ ഹൃദയത്തില്‍ ആണി തുളച്ച്‌ കയറുകയായിരുന്നു. നെഞ്ചിന്റെ ഇടത് വശത്ത് കൂടി തുളഞ്ഞ് കയറിയ ആണികളിലൊന്ന് ഹൃദയത്തിലേക്ക് തറയ്‌ക്കുകയായിരുന്നു. ഇതു കൂടാതെ ജമേഷയുടെ ശരീരത്തില്‍ നിരവധി ആണികള്‍ തുളഞ്ഞു കയറിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സ്‌ഫോടനത്തില്‍ ജമേഷ മുബിന്റെ ശരീരത്തിലാകെ പൊള്ളലേറ്റിരുന്നെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News