Bhima koregaon: ഭീമാ കൊറേഗാവ് കേസ്; ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ഭീമാ കൊറേഗാവ്(bhima koregaon) കേസില്‍ വിചാരണ തടവിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗൗതം നാവ്‌ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി(supreme court) ഉത്തരവ്. 48 മണിക്കൂറിനകം മാറ്റനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.

കര്‍ശന വ്യവസ്ഥകളോടെയാണ് ഗൗതം നാവ് ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. ഉപാധികള്‍ പാലിക്കുന്നതുള്‍പ്പെടേയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വീട്ടുതടങ്കല്‍ നീട്ടുന്ന കാര്യം കോടതി ഒരു മാസത്തിന് ശേഷം പരിഗണിക്കും.73 കാരനായ നവ്ലാഖ 2018 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്.

ത്വക്ക് അലര്‍ജി, ദന്ത പ്രശ്‌നങ്ങള്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് നവ്ലാഖ കോടതിയെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News