Pullur: കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുല്ലൂര്‍(pullur) ഉദയനഗറിലെ എ പി ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഭാര്യ: മാലതി. മക്കള്‍: ഡോ. മായ, അഡ്വ. മോഹനന്‍. മരുമക്കള്‍: ഡോ. പ്രശാന്ത് (വാഴയൂര്‍), ദീപ്തി (അധ്യാപിക ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ ചാത്തുക്കുട്ടി നായര്‍, കുമാരന്‍ നായര്‍, നാരായണന്‍ നായര്‍.

മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു ; 5 പേര്‍ വെന്തുമരിച്ചു 

തമിഴ്‌നാട്ടിലെ മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു.പത്തുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു.തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം.

വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here