ADVERTISEMENT
കോൺഗ്രസിൽ എന്നും പടലപ്പിണക്കങ്ങളും തമ്മിലടിയും മാത്രമേ ഉള്ളൂ.ഒരു പ്രശ്നം തീരുമ്പോൾ വേറൊന്ന് ഉടലെടുത്തിരിക്കും. അതാണ് ആ പാർട്ടിയുടെ പ്രത്യേകത. ഈ അടുത്തിടെ വരെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വാക്പ്പോര് രൂക്ഷമായിരുന്നത്. അക്കാര്യത്തിൽ തീരുമാനമായതോടെ കെ സുധാകരന്റെ അടുത്ത വെളിപ്പെടുത്തൽ വന്നു.
ഇപ്പൊ ഇതാണ് അടിപിടിയുടെ ആക്കം കൂട്ടിയിരിക്കുന്നത്.എന്തായാലും സുധാകരന് കൂറ് ആർ എസ് എസ്സിലാ. അത് ഇക്കണ്ട എല്ലാവർക്കും അറിയാം.പക്ഷേ കോൺഗ്രസുകാർക്ക് അറിയാത്തതാണോ അതോ അറിവില്ലായ്മ നടിക്കുകയാണോ എന്നതാണ് സംശയം.
ഇന്നിപ്പൊ മുസ്ലീം ലീഗ് നേതാക്കളടക്കം ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിക്കഴിഞ്ഞു.ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന കെ സുധാകരന്റെ വെളിപ്പടുത്തലിൽ യുഡിഎഫിൽ പൊട്ടിത്തെറി തന്നെയാണെന്നത് വ്യക്തമാണ്.മുൻ മന്ത്രിയും ലീഗ് നേതാവുമായ അബ്ദുറബ്ബ് അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുക്കുന്നത്.
ആർഎസ്എസിന്റെ മൗലികാവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ, ആർഎസ്എസിന്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു വില കൽപ്പിച്ചിട്ടുണ്ടോ ? എന്നാണ് അബ്ദുറബ്ബ് സുധാകരനോട് ചോദിക്കുന്നത്.
മറുപടി കൊടുക്ക് സുധാകരേട്ടാ…….
അതൃപ്തി പ്രകടമാകും വിധമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സുധാകരൻ പറഞ്ഞ കാര്യം അദ്ദേഹം തന്നെ പരിശോധിക്കട്ടെ എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞുവയ്ക്കുന്നത് .വിഷയം ലീഗ് നേതൃത്വം ചർച്ച ചെയ്തതിനു ശേഷം നിലപാട് പറയുമെന്നും അദ്ദേഹം അറിയിച്ചു.അതായത് വിഷയം ചർച്ച ചെയ്യാൻ വേണ്ടി മാത്രം ഇനി ലീഗ് നേതൃത്വം പ്രത്യേക യോഗം ചേരുമെന്ന്.
കെ എസ് യു പ്രവർത്തകനായിരിക്കെ കിഴുന്ന, തോട്ടട എന്നിവിടങ്ങളിൽ ആർഎസ്എസ് ശാഖ അടിച്ചു തകർക്കാൻ സിപിഐഎം ശ്രമിച്ചപ്പോൾ ആളെ അയച്ച് ശാഖയ്ക്കു താൻ സംരക്ഷണം നൽകിയിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്.
ഇനി കോൺഗ്രസുകാരുടെ തമ്മിലടി ഏത് ലെവലിലേക്ക് മാറും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.എന്നാപ്പിന്നെ പിള്ളേച്ചന് കൂറ് അങ്ങോട്ടാണെങ്കിൽ ആ പോന്നെ..അല്ലാ പിന്നെ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.