നൈജീരിയയില്‍ പോയാല്‍ എന്താകും എന്നറിയില്ല, ഫോൺ എല്ലാം പിടിച്ചുവെക്കുന്നു, സഹായിക്കണം; വിഡിയോ

ഇന്ത്യൻ നാവികരെ നൈജീരിയക്ക് കൈമാറാൻ നീക്കമെന്ന് ഇക്വറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ മലയാളി നാവികന്‍ വിജിത്ത്. മലാബോയിൽനിന്നും ലൂബ തുറമുഖത്ത് എത്തിച്ചു. 15 പേരെയാണ് ലൂബ തുറമുഖത്ത് എത്തിച്ചത്. ഉടന്‍ ഇക്വറ്റോറിയല്‍ ഗിനിയയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റാനാണ് നേവി നീക്കമെന്നും വിജിത്തിന്‍റെ വീഡിയോ സന്ദേശത്തിൽ പറയുന്നു.

നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലായെന്നും ഫോണ്‍ എല്ലാം പിടിച്ചുവച്ചിരുന്നു… ഏത് നിമിഷവും വീണ്ടും പിടിച്ചുവയ്ക്കുമെന്നും വിഡിയോയിൽ വിജിത്ത് പറയുന്നുണ്ട്. അതേസമയം, സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് മലയാളികൾ ഉൾപ്പെടെ 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്.

ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ   ഗിനി സൈന്യം ലൂബ തുറമുഖത്ത് എത്തിച്ചു.ലൂബ തുറമുഖത്തിനടുത്തായി നൈജീരിയൻ സൈന്യത്തിൻ്റെ യുദ്ധകപ്പലും എത്തിയിട്ടുണ്ട്. ലൂബ വഴി നൈജീരിയൻ സൈന്യത്തിന് ഇന്ത്യക്കാരെ കൈമാറാനാണ് ഗിനിയയുടെ നീക്കം എന്ന്   വിജിത്ത് പറയുന്നു. 

കഴിഞ്ഞ ദിവസം മലാമ്പോയിൽ കഴിഞ്ഞിരുന്ന നാവികർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതിലും ഇന്ത്യൻ എംബസി വീഴ്ച്ച വരുത്തി.  നാവികരെ തിരികെ എത്തിക്കുന്നതിൽ ഇന്ത്യ കടുത്ത അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്. അതേസമയം, കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് കൈമാറി. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി  കപ്പൽ  കമ്പനി   നൈജീരിയയിലെ ഫെഡറൽ കോടതിയിൽ കേസ്‌ ഫയൽ ചെയ്തു. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം നൈജീരിയയ്ക്ക് മാറ്റാൻ ശ്രമം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News