EWS: ഇഡബ്ല്യുഎസ് വിധിയിലെ ആശങ്കകള്‍ പരിഹരിക്കണം: സിപിഐ എം

മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള (EWS) സംവരണവിഷയത്തില്‍ സുപ്രീംകോടതി(Supreme court) ഭിന്നവിധി പുറപ്പെടുവിച്ചതില്‍ വ്യാപക ആശങ്കയുണ്ടെന്ന് സിപിഐ എം(CPIM) പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ എതിരല്ല. എന്നാല്‍, സുപ്രീംകോടതി വിധി ഉയര്‍ത്തിവിട്ട പല പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കും വ്യക്തതവേണം.

ഇഡബ്ല്യുഎസ് മാനദണ്ഡത്തെ സിപിഐ എം ചോദ്യംചെയ്തിട്ടുണ്ട്. എട്ട് ലക്ഷം വാര്‍ഷികവരുമാനം, അഞ്ചേക്കര്‍ കൃഷിഭൂമി, 1000 സ്‌ക്വയര്‍ഫീറ്റ് പാര്‍പ്പിടം, മുനിസിപ്പാലിറ്റികളില്‍ നൂറ് ചതുരശ്രയാര്‍ഡ് പാര്‍പ്പിട ഭൂമി തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. വരുമാനപരിധി ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്തി നിശ്ചയിച്ചതിനാല്‍ ദരിദ്രരല്ലാത്ത വലിയൊരുവിഭാഗത്തിന് സംവരണ ആനുകൂല്യം ലഭിക്കാന്‍ വഴിയൊരുങ്ങും.

യഥാര്‍ഥ ദരിദ്രരോടുള്ള വിവേചനമാണിത്. ഈ ആശങ്കകൂടി പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News