UDF, BJP: നഗരസഭയ്ക്ക് മുന്നില്‍ സമരാഭാസം; തിരുവനന്തപുരത്തെ കലാപഭൂമിയാക്കി യുഡിഎഫും ബിജെപിയും

തിരുവനന്തപുരത്തെ(Thiruvananthapuram) കലാപഭൂമിയാക്കി യുഡിഎഫും(UDF) ബിജെപിയും(BJP). മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നില്‍ നടന്നത് സമരാഭാസം. മേയറെ വ്യക്തിഹത്യ നടത്തി ജെബി മേത്തര്‍ എംപി രംഗത്തെത്തി. കൈരളിയുടെ(Kairali) ചോദ്യത്തില്‍ ഉത്തരം മുട്ടിയ കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ടറെ തള്ളി മാറ്റി. ഒരു വ്യാജ കത്തിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫും ബിജെപിയും, നഗരസഭയ്ക്ക് അകത്തും പുറത്തും അക്രമ സമരം നയിക്കുന്നത്. കത്തില്‍ കൃത്യമായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു.

എന്നാല്‍, വ്യാജമാണെന്ന് പുറത്തറിയും മുന്‍പ് നഗരസഭ പ്രവര്‍ത്തനം അവതാളത്തിലാക്കാനും, കളങ്കപ്പെടുത്താനുമാണ് യുഡിഎഫ് ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. പൊതുജന സ്വാതന്ത്ര്യം പോലും നിഷേധിച്ചു കൊണ്ടായിരുന്നു യുഡിഎഫിന്റെ മുഖ്യ കവാടത്തിലെ ഉപരോധം. അതിനിടെ മേയര്‍ ആര്യാ രാജേന്ദ്രനെ വ്യക്തിഹത്യ നടത്തി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്വന്തം സംഘടനയെ പോലും പരിഹാസ്യമാക്കുന്ന രീതിയിലായിരുന്നു മേയര്‍ക്കെതിരെയുള്ള വാചകങ്ങള്‍. പിന്നാലെ യുവമോര്‍ച്ചയുടെ അക്രമ സമരം. പൊലീസ് പലതവണ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് നഗരസഭാ മതില്‍ ചാടിക്കടന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കണ്ണീര്‍ വാതകത്തില്‍ പ്രത്യേക രാസവസ്തു ചേര്‍ത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ വ്യാജ കത്തും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലേ എന്ന കൈരളിയുടെ ചോദ്യത്തില്‍ ഉത്തരം മുട്ടിയ കെ സുരേന്ദ്രനും വിവി രാജേഷും മൈക്ക് തട്ടിമാറ്റുകയും, റിപ്പോര്‍ട്ടറെ തള്ളി മാറ്റുകയും ചെയ്തു. ഈ സമയത്തൊക്കെയും തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്നു നഗരസഭയ്ക്കുള്ളില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. വ്യാജ കത്താണെന്ന് വ്യക്തമായിട്ടും വ്യാജ സമരം നടത്തുകയാണ് യുഡിഎഫ് ബിജെപി കൂട്ടുകെട്ട്. രഹസ്യ അജണ്ട പരസ്യമാകുമ്പോള്‍ പരിഹാസ്യരാവുകയാണ് ഇരുകൂട്ടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News