
അധികാരമേറ്റ് രണ്ടാഴ്ച പൂര്‍ത്തിയായപ്പോള്‍ തന്നെ ഋഷി സുനക്(Rishi Sunak) മന്ത്രിസഭയില്‍ ആദ്യ രാജി. മറ്റ് കണ്‍സര്‍വേറ്റീവ് അംഗങ്ങളോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന മന്ത്രി ഗാവിന്‍ വില്യംസണാണ് വകുപ്പ് തീരുമാനമാകുംമുമ്പ് രാജിവച്ചത്.
അധികാരമേറ്റതിന് തലേദിവസമായ ഒക്ടോബര്‍ 24ന് തന്നെ വിഷയം സംബന്ധിച്ച് പാര്‍ടിയുടെ മുന്‍ ചെയര്‍മാന്‍ ജേക്ക് ബെറി സുനകിനെ ധരിപ്പിച്ചിരുന്നതായാണ് വിവരം. എന്നിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷമായ ലേബര്‍ പാര്‍ടിയടക്കം വലിയ ആക്ഷേപം ഉയര്‍ത്തിയിരിക്കുകയാണ്.
ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്തതിന് ലിസ് ട്രസ് മന്ത്രിസഭയില്‍നിന്ന് രാജിവച്ച സ്യുയെല്ല ബ്രേവര്‍മാനെ ദിവസങ്ങള്‍ക്കുള്ളില്‍ അതേസ്ഥാനത്ത് തിരിച്ചെടുത്ത സുനകിന്റെ തീരുമാനവും വിവാദമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here