Perumbavoor: മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞയാള്‍ പിടിയില്‍

പെരുമ്പാവൂര്‍(Perumbavoor) ഒക്കലില്‍ വൃദ്ധയുടെ മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതി പിടിയില്‍. വടക്കാഞ്ചേരി സ്വദേശി ഷാബിറിനെയാണ് പെരുമ്പാവൂര്‍ പൊലീസ്(police) പിടികൂടിയത്. സമാന രീതിയിലുള്ള മൂന്ന് കേസുകളില്‍ പ്രതിയാണ് ഷാബിര്‍.

കഴിഞ്ഞ 4 ന് ഒക്കല്‍ താന്നിപ്പുഴ ഭാഗത്ത് ബാങ്കിലേക്ക് നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാലയാണ് ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്.പുതിയതായി വാങ്ങിയ മൂന്നര പവന്റെ സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെട്ടതെന്ന് വൃദ്ധ പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന്, പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ തൃശൂര്‍ ഭാഗത്തു നിന്നാണ് ഷാബിറിനെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നതാണ് ഇയാളുടെ മോഷണ രീതി.സമാന രീതിയിലുള്ള മൂന്ന് കേസുകളില്‍ പ്രതിയാണ് ഷാബിറെന്ന് പോലീസ് പറഞ്ഞു.രണ്ടുമാസത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്. എം തോമസ്, ജോഷി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News