ഗിനിയയിൽ തടവിലുള്ള നാവികർ സുരക്ഷിതർ; തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നു, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ഗിനിയയിൽ തടവിൽ ഉള്ളവർ സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരുടെ മോചനത്തിനായി ശ്രമം തുടരുകയാണെന്നും ഗിനിയയിൽ കുടുങ്ങിയവരെ സുരക്ഷിതരായി മടക്കികൊണ്ടു വരാൻ ശ്രമം തുടരുകയാണെന്നും നൈജീരിയയിലും ഗിനിയേലും എംബസികൾ ചേർന്ന് നാവികരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം, ഗിനിയില്‍ തടവിലുള്ള നാവികകരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം ഊർജിതപ്പെടുത്തിയിരിക്കുകയാണ് ഗിനിയൻ സൈന്യം. കരയിൽ തടവിൽ ആയിരുന്ന 15 നാവികരെയും ലൂബ തുറമുഖത്ത് എത്തിച്ചു.

ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ ഗിനി സൈന്യം ലൂബ തുറമുഖത്ത് എത്തിച്ചു.ലൂബ വഴി നൈജീരിയൻ സൈന്യത്തിന് ഇന്ത്യക്കാരെ കൈമാറാനാണ് ഗിനിയയുടെ നീക്കം എന്ന് വിജിത്ത് പറയുന്നു.

കഴിഞ്ഞ ദിവസം മലാമ്പോയിൽ കഴിഞ്ഞിരുന്ന നാവികർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതിലും ഇന്ത്യൻ എംബസി വീഴ്ച്ച വരുത്തി. നാവികരെ തിരികെ എത്തിക്കുന്നതിൽ ഇന്ത്യ കടുത്ത അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്.എന്നാൽ ഗിനിയയിൽ കുടുങ്ങിയവരെ സുരക്ഷിതരായി മടക്കി കൊണ്ടു വരുവാനുള്ള ശ്രമം തുടരുകയാണെന്ന് എന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു.

കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കപ്പൽ കമ്പനി നൈജീരിയയിലെ ഫെഡറൽ കോടതിയിൽ കേസ്‌ ഫയൽ ചെയ്തു. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം നൈജീരിയയ്ക്ക് മാറ്റാൻ ശ്രമം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News