Sabarimala: ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല(Sabarimala) സന്നിധാനത്തും പമ്പയിലും വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍(control room) പ്രവര്‍ത്തിക്കും. തീര്‍ഥാടനം സുഗമമാക്കാനും വനമേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഏകോപിപ്പിക്കും. ഇതര വകുപ്പുകളുമായി സഹകരിച്ചാകും പ്രവര്‍ത്തനം. തീര്‍ഥാടന കാലത്തെ വനംവകുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി പ്രോജക്ട് ടൈഗര്‍ (കോട്ടയം) ഫീല്‍ഡ് ഡയറക്ടറെ ചുമതലപ്പെടുത്തി.

കണ്‍ട്രോള്‍ റൂം മുഖാന്തിരം ഏകോപിപ്പിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍: കാനനപാതയില്‍ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത ഒഴിവാക്കാന്‍ വേണ്ട നടപടികള്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വനമേഖലയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കല്‍, വനപാതയിലെ ഉണങ്ങിയ മരങ്ങളും ശിഖരങ്ങളും നീക്കല്‍, വനത്തിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും തീയിടുന്നത് തടയല്‍, അപകട സാഹചര്യങ്ങളില്‍ വനസംരക്ഷണ സമിതികളുടെ കൂടി സഹായത്തോടെ ആവശ്യമായ പ്രവര്‍ത്തനം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ തുടങ്ങിയവ.

വനം വകുപ്പിലെ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലാകും രണ്ട് കണ്‍ട്രോള്‍ റൂമുകളുടെയും പ്രവര്‍ത്തനം. പമ്പയില്‍ ചെറിയനാവട്ടത്തെ വനംവകുപ്പ് കെട്ടിടത്തിലും സന്നിധാനത്ത് ഫോറസ്റ്റ് ഐബിയിലുമായി നവംബര്‍ 15 മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.കണ്‍ട്രോള്‍ റൂം നമ്പറുകള്‍ – പമ്പ: 0473 5203492, സന്നിധാനം :0473 5

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News