പൊലീസിന്‍റെ കാര്യക്ഷമത പരിശോധിക്കാന്‍ വേഷം മാറി റോഡിലിറങ്ങി ഐപിഎസ് ഉദ്യോഗസ്ഥ

ഉത്തര്‍പ്രദേശിലെ പൊലീസിന്‍റെ കാര്യക്ഷമത പരിശോധിക്കാന്‍ വേഷം മാറി റോഡിലിറങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. യൂണിഫോം മാറ്റി ചുരിദാറും ദുപ്പട്ടയും സണ്‍ഗ്ലാസും മാസ്കും ധരിച്ച് റോഡില്‍ ഇറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥ ചാരു നിഗമാണ് തന്‍റെ സഹപ്രവര്‍ത്തകരെ പരീക്ഷിച്ചത്. ഔരയ്യയിലെ എസ്പിയാണ് ചാരു.വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 പൊലീസിന്‍റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനായിരുന്നു എസ്പിയുടെ ശ്രമമെന്ന് പൊലീസ് പറ‍ഞ്ഞു. പൊലീസിന്‍റെ പ്രതികരണത്തില്‍ എസ്പി തൃപ്തയായാണ് മടങ്ങിയത്. സംഭവത്തിന്‍റെ വീഡിയോ ഔരയ്യ പൊലീസ് പുറത്തുവിട്ടു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News