Fifa World Cup: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്മാരക ബാങ്ക് നോട്ട് പുറത്തിറക്കി

ഖത്തര്‍(Qatar) ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ(Football world cup) ഓര്‍മകള്‍ മായാതെ സൂക്ഷിക്കാന്‍ സ്‌പെഷ്യല്‍ ഫിഫ 2022 ലോകകപ്പ് സ്മാരക കറന്‍സിയും നാണയവും പുറത്തിറക്കി ഖത്തര്‍ സെട്രല്‍ ബാങ്ക്. ഫിഫയും രാജ്യത്തെ പ്രാദേശിക സംഘടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ പ്രോജക്ട്‌സ് ആന്‍ഡ് ലെഗസിയും ചേര്‍ന്നാണ് രാജ്യത്തെ ഫുട്ബോള്‍ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന നോട്ടും നാണയങ്ങളും പുറത്തിറക്കിയത്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(Qatar Central Bank) ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആല്‍ഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഫിഫ ലോകകപ്പ് ലോഗോകള്‍ പതിച്ച 22 ഖത്തര്‍ റിയാലിന്റെ സ്മാരക ബാങ്ക് നോട്ടും നാണയങ്ങളും പുറത്തിറക്കിയത്. ലോകകപ്പ് ട്രോഫിയും ,ഖത്തര്‍ 2022 ലോഗോയുമുള്ള കറന്‍സിയില്‍ ഒരു വശത്ത് ഫൈനല്‍ മത്സരവേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ ചിത്രവും മറുവശത്ത് ലോകകപ്പ് ഉദ്ഘാടന മത്സരവേദിയായ അല്‍ ബൈത്ത് സ്റ്റേഡിയവുമാണ് പതിച്ചിട്ടുള്ളത്.

പശ്ചാത്തലത്തില്‍ ഖത്തര്‍ ദേശീയ ചിഹ്നവും ഈന്തപ്പന, പായവഞ്ചി, ചരിത്ര പ്രസിദ്ധമായ സുബാര കോട്ട എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാങ്കുകളില്‍ നിന്നും പണവിനിമയ സ്ഥാപനങ്ങളില്‍ നിന്നും ഈ പുതിയ ബാങ്ക് നോട്ടും നാണയങ്ങളും സ്വന്തമാക്കാന്‍ സാധിക്കും. 75 റിയാലാണ് ഈ കറന്‍സിയുടെവില. അതേസമയം, വിപണി മൂല്യം 22 റിയാല്‍ ആയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News