Supream Court; കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമം; ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ (control-of-surrogacy-act-) ഭേദഗതി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി സുപ്രീംകോടതി. വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍ നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തില്‍ നിന്നു നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്നു വ്യക്തമാക്കിയത്.

കൃത്രിമ ഗര്‍ഭാധാരണ, സറോഗസി നിയന്ത്രണ നിയമങ്ങള്‍ക്കെതിരേ ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് നല്‍കിയ ഹര്‍ജിക്കൊപ്പം ചേര്‍ത്ത് ഈ ഹര്‍ജിയും പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ആദ്യ ഹര്‍ജിയില്‍ ജസ്റ്റീസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിനും വനിത ശിശു ക്ഷേമ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരുന്നു. അതിനാല്‍ പുതിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നില്ലെന്നും ആദ്യ ഹര്‍ജിക്കൊപ്പം ചേര്‍ത്തു പരിഗണിക്കാമെന്നുമാണ് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News