
2022 ഖത്തര്‍ ലോകകപ്പിനുള്ള(Qatar World Cup) ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിനെ(England Football Team) പ്രഖ്യാപിച്ചു. ഗരെത് സൗത്ത്ഗേറ്റ് 26 അംഗ സംഘത്തെയാണ് പരിശീലകന്‍ പ്രഖ്യാപിച്ചത്. ഹാരി കെയ്ന്‍ ടീമിനെ നയിക്കും. അതേസമയം, സൂപ്പര്‍താരം ജേഡന്‍ സാഞ്ചോ ടീമില്‍ നിന്ന് പുറത്തായി. 2018 ലോകകപ്പില്‍ നാലാം സ്ഥാനക്കാരും യൂറോകപ്പ് റണ്ണറപ്പുമായ ഇംഗ്ലണ്ട് ശക്തമായ നിരയെയാണ് അണിനിരത്തിയിരിക്കുന്നത്.
മുന്നേറ്റനിരയില്‍ നായകന്‍ ഹാരി കെയ്നിനൊപ്പം ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ബുക്കായോ സാക്ക, റഹീം സ്റ്റെര്‍ലിങ്, കാല്ലം വില്‍സണ്‍ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ ജേഡന്‍ സാഞ്ചോയ്ക്ക് പുറമേ ടാമി എബ്രഹാമിനും ഇവാന്‍ ടോണിയ്ക്കും ടീമില്‍ ഇടം നേടാനായില്ല. മധ്യനിരയില്‍ യുവതാരം ജൂഡ് ബെല്ലിങ്ങാം, കോണോര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, മേസണ്‍ മൗണ്ട്, കാല്‍വിന്‍ ഫിലിപ്സ്, ഡെക്ലാന്‍ റൈസ് എന്നിവര്‍ അണിനിരക്കും. ഇംഗ്ലണ്ടിന്റെ മധ്യനിര സുശക്തമാണ്. ജെയിംസ് വാര്‍ഡ് പ്രൗസിന് ടീമിലിടം നേടാനായില്ല.
പ്രതിരോധത്തില്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, കോണോര്‍ കോഡി, എറിക് ഡയര്‍, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍, ബെന്‍ വൈറ്റ് എന്നിവര്‍ അണിനിരക്കും. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് തന്നെയാണ്. നിക്ക് പോപ്പ്, ആരോണ്‍ റാംസ്ഡേല്‍ എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്കിന്റെ പിടിയിലായ റീസ് ജെയിംസ് നേരത്തേ ടീമില്‍ നിന്ന് പുറത്തായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here