Antony Raju: നിര്‍ത്തിവെച്ച അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിയ്ക്കും: മന്ത്രി ആന്റണി രാജു

നിര്‍ത്തിവെച്ച അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിയ്ക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു(Antony Raju). നവീകരിച്ച പാലക്കാട് കെഎസ്ആര്‍ടിസി(Palakkad KSRTC) ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റെന്നും മന്ത്രി പറഞ്ഞു.

അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് മറ്റു സര്‍ക്കാരിന്റെ അനുമതി തേടും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി മാത്രമല്ല, ഗാതാഗ വകുപ്പിന് കീഴിലുള്ളത്. എപ്പോഴും സാമ്പത്തിക സഹായം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് പാലക്കാട് ബസ് ടെര്‍മിനലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎല്‍എമാരായ കെ ശാന്തകുമാരി, പ്രേംകുമാര്‍, മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News