DYFI: മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ പുരയിടത്തിനു സമീപം അനധികൃതമായി നിലംനികത്തുന്നു; DYFI പ്രതിഷേധിച്ചു

മാത്യു കുഴല്‍നാടന്‍(Mathew Kuzhalnadan) എം എല്‍ എയുടെ പുരയിടത്തിനു സമീപം അനധികൃതമായി നിലംനികത്തുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ(DYFI) പ്രതിഷേധം.എം എല്‍ എയുടെ പേരില്‍ പാസെടുത്താണ് പാടം മണ്ണിട്ടുനികത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. നിലംനികത്തുന്നത് സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് റവന്യു പൊതുമരാമത്ത് അധികാരികള്‍ക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കി.

പൈങ്ങോട്ടൂരില്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിനു സമീപമാണ് അനധികൃതമായി മണ്ണിട്ടു നികത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്.കല്ലൂര്‍ക്കാട് സ്വദേശിയുടെ പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നു എന്നാണ് മാത്യുകുഴല്‍നാടന്‍ എം എല്‍ എയുടെ പേരില്‍ എടുത്ത പാസില്‍ വ്യക്തമാക്കുന്നത്.എന്നാല്‍ മണ്ണ് നിക്ഷേപിക്കുന്ന സ്ഥലത്തെക്കുറിച്ച് പാസില്‍ വ്യക്തതയില്ലെന്ന് ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തെത്തുടര്‍ന്ന് മണ്ണടിയ്ക്കല്‍ അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവെച്ചതായി ഡി വൈ എഫ് ഐ മൂവാറ്റുപുഴ ബ്ലോക്ക്‌സെക്രട്ടറി ഫാബിന്‍ പി മൂസ പറഞ്ഞു.

മണ്ണു നിറച്ച പതിനഞ്ചോളം ടോറസ് വാഹനങ്ങള്‍ നിയമം ലംഘിച്ച് സ്‌ക്കൂള്‍ സമയത്തടക്കം ചീറിപ്പായുകയായിരുന്നുവെന്നും ആരോപണമുണ്ട്.നിലംനികത്തുന്നത് സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് റവന്യു പൊതുമരാമത്ത് അധികാരികള്‍ക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News