Ramasethu case: രാമസേതു കേസ്: കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ സുപ്രീംകോടതിക്ക് അതൃപ്തി

രാമസേതുവിന്(Ramasethu) ദേശീയപൈതൃകപദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി(Supreme court). നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഹര്‍ജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാണിച്ചു.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു. എന്നാല്‍, കൂടുതല്‍ സമയം വേണ്ടി വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്തിനാണ് കാര്യങ്ങള്‍ വെച്ചു താമസിപ്പിക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു.

സത്യവാങ്ങ്മൂലം തയ്യാറാണെങ്കിലും ചില കാര്യങ്ങളില്‍ മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കിട്ടാനുണ്ടെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് കോടതി നാലാഴ്ച്ചത്തേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News