JNU; ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് പേർക്ക് പരിക്ക്

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു) ക്യാമ്പസിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള വ്യക്തിപരമായുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ സർവകലാശാല അധികൃതരിൽ നിന്ന് പ്രതികരണമുണ്ടായിട്ടില്ല. വിദ്യാർത്ഥികൾ വടികളുമായി ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. രണ്ട് വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. രാഷ്ട്രീയ സംഘടനകൾ സംഘർഷത്തിന്റെ ഭാഗമല്ലെന്നും പൊലീസ് വ്യ​ക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News