K Sudhakaran:കെ സുധാകരന് ആര്‍ എസ് എസ്സുമായി ഉള്ളത് വര്‍ഷങ്ങള്‍ നീണ്ട ബന്ധം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്(K Sudhakaran) ആര്‍ എസ് എസ്സുമായി ഉള്ളത് വര്‍ഷങ്ങള്‍ നീണ്ട ബന്ധം.ആര്‍ എസ് എസിനെ സഹായിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ പതിറ്റാണ്ടുകളായി തുടരുന്ന സുധാകരന്റെ ആര്‍ എസ് എസ് അനുകൂല നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമാണ് സുധാകരനുള്ളത്.

പല തവണ ആര്‍ എസ് എസ് ബന്ധം തുറന്നുപറഞ്ഞയാളാണ് കെ സുധാകരന്‍. തനിക്ക് തോന്നിയാല്‍ ബി ജെ പിയില്‍ പോകുമെന്ന് പല വട്ടം പ്രഖ്യാപിച്ചത് മാത്രമല്ല.ആര്‍ എസ് എസ് നേതാക്കളുമായി വേദി പങ്കിടാനും സുധാകരന്‍ മടി കാട്ടിയിട്ടില്ല.ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി സുധാകരനുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്. ആര്‍ എസ്എസ് വോട്ട് തനിക്ക് പതിവായി ലഭിക്കാറുണ്ടെന്നും 2014 മോഡി തരംഗത്തില്‍ മാത്രമാണ് ആ വോട്ടുകള്‍ നഷ്ടമായതെന്നും 2016 ലെ ഒരു മാധ്യമ അഭിമുഖത്തില്‍ സുധാകരന്‍ തുറന്ന് പറഞ്ഞിരുന്നു.

ഇ പി ജയരാജനെ ട്രെയിനില്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ സുധാകരന്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു.രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സുധാകരന്‍ ആര്‍ എസ് എസ്സുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണ്ണര്‍ ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്നുവെന്ന് കരുതുന്നില്ലെന്ന സുധാകരന്റെ പ്രതികരണവും സംഘപരിവാര്‍ വിധേയത്വത്തിന്റെ ഉദാഹരണമാണ്. കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ആര്‍ എസ് എസിനെതിരെ നിലപാടെടുത്ത പല വിഷയങ്ങളിലും സുധാകരന്റെ നിലപാട് ആര്‍ എസ് എസ്സിന് അനുകൂലമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News