സാങ്കേതിക സര്‍കലാശാല VC നിയമനം; ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍| High Court

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സിസാ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി(High Court) ഇന്ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ഗവര്‍ണര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടീസ് അയച്ചിരുന്നു. വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുമെന്ന കാരണം ചുണ്ടിക്കാട്ടി നിയമനത്തിന് കോടതി താത്കാലിക സ്റ്റേ അനുവദിച്ചിരുന്നില്ല.

സാങ്കേതിക സര്‍വ്വകലാശാല വി സി യുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here