Tamil Nadu:തമിഴ്നാട്ടില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

(Tamil Nadu)തമിഴ്നാട്ടില്‍ കനത്ത മഴ. രാത്രി മുഴുവന്‍ നീണ്ട ശക്തമായ മഴ പലയിടത്തും രാവിലെയും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് മഴ വ്യാപകമാവാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ നീണ്ടു നിന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായി. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രാത്രി പുതുച്ചേരിയിലും വ്യാപകമായ മഴയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here