ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിസ്മയകരമായ നേട്ടങ്ങള്‍ കൊയ്ത് സമൂഹത്തിനാകെ മാതൃകയാവരെ ആദരിക്കുന്ന കൈരളി ടി വിയുടെ (Kairali T V) നാലാമത് ഫീനിക്‌സ് പുരസ്‌കാരദാന ചടങ്ങ് നാളെ നടക്കും.
പാടിവട്ടം അസിസ്സിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പദ്മശ്രീ ഭരത് മമ്മൂട്ടി, മന്ത്രി ആര്‍ ബിന്ദു, ജോണ്‍ ബ്രിട്ടാസ് എം പി സംവിധായകനും തിരക്കഥ കൃത്തുമായ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ADVERTISEMENT
രഞ്ജി പണിക്കരും നര്‍ത്തകിയും ചലച്ചിത്ര താരവുമായ സുധാ ചന്ദ്രനും ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
കൈകളും കാലുകളും ഇല്ലെങ്കിലും ശാരീരിക വെല്ലുവിളികളെ അതിജീവിച്ച ഫീനിക്‌സ്പക്ഷിയേ പോലെ പറന്നുയര്‍ന്ന മോട്ടിവേഷ്ണല്‍ സ്പീക്കര്‍ ഷിഹാബുദ്ദീനും, സെറിബെറല്‍ പാഴ്‌സി ബാധിച്ചിട്ടും തളരാതെ മുന്നോട്ടു വന്ന എഴുത്തുകാരി നേഹയും. കണ്ണുകളിലെ ഇരുട്ടിനെ അതിജീവിച്ച് പാട്ടിന്റെ ലോകത്ത് വിസ്മയം തീര്‍ത്ത വൈക്കം വിജയ ലക്ഷ്മി തുടങ്ങിയവരായിരുന്നു ഫീനിക്‌സ് അവാര്‍ഡിന്റെ ആദ്യകാല ജോതാക്കള്‍.
സൈമണ്‍ ബ്രിട്ടോ അടങ്ങുന്ന ജൂറിയായിരുന്നു ഫിനിക്‌സ് അവാര്‍ഡിന്റെ ആദ്യ പതിപ്പിലെ വിജയികളെ തെരഞ്ഞെടുത്തത്.
ഇരുട്ടില്‍ അകപ്പെട്ടവരെ കൈപിടിച്ച് വെളിച്ചത്തിലേക്ക് കൊണ്ടു വരാന്‍ ആദ്യമായി മുന്നോട്ടു കടന്നു വന്ന മാധ്യമം എന്ന നിലയില്‍ ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ടിവിക്ക് സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.