Narayanan Nair:നാരായണന്‍ നായര്‍ കൊലപാതകം;RSS പ്രവര്‍ത്തകരായ 11 പേരും കുറ്റക്കാര്‍

നാരായണന്‍ നായര്‍ കൊലപാതകത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. കേസിലെ വിധി ഇന്ന് ഉണ്ടാകും.

2014 നവംബര്‍ അഞ്ചിന് ആര്‍ എസ് എസ് അക്രമി സംഘത്തില്‍ നിന്നും നാരായണന്‍ നായര്‍ മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വെട്ടേറ്റ് മരിക്കുകയായിരുന്നു. ബൈക്കുകളില്‍ ഹെല്‍മറ്റും മുഖംമൂടിയും ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

അക്രമികളുടെ വാളുകൊണ്ടുള്ള ആക്രമണത്തില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് നാരായണന്‍ നായര്‍ക്ക് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യാത്രാമദ്ധ്യേ നാരായണന്‍ നായര്‍ മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here