ADVERTISEMENT
മേയര്‍ സ്ഥാനം രാജി വയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍(Arya Rajendran). ജനങ്ങളുടെ പിന്തുണ ഉളളിടത്തോളം കാലം മേയറായി തുടരും. ജെബി മേത്തര്‍ക്കെതിരെ നിയമനടപടി ആലോചനയിലെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമരവും പ്രതിഷേധവും തുടരട്ടെയെന്നും സമരത്തില്‍ ആള് കുറയുന്നുവെന്നും മേയര്‍ പറഞ്ഞു. രാജി ബാലിശമായ നിലപാട്. സമരക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ആര്യ ആവശ്യപ്പെട്ടു. കോടതി നടപടി സ്വാഗതം ചെയ്യുന്നതായും കോടതി പറയുന്ന ഏത് അന്വേഷണത്തിനും തയ്യാറെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജ കത്ത് വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-മേയര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.