
ഗ്യാന്‍വാപി പള്ളിയില്‍ നിന്നും ‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന കോടതി ഉത്തരവിന്റെ കാലാവധി നീട്ടണമെന്ന ഹിന്ദുകക്ഷികളുടെ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ജെയിന്‍ വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ കാലാവധി ഈ മാസം 12ന് അവസാനിക്കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. വെള്ളിയാഴ്ച്ച പകല്‍ മൂന്നിന് കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു.
മെയ് 17നാണ് ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗമെന്ന് ഹിന്ദുകക്ഷികള്‍ അവകാശപ്പെടുന്ന വസ്തു കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന് വാരാണസി ജില്ലാമജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയത്. മുസ്ലീം വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കുള്ള അവകാശം നിയന്ത്രിക്കാതെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഏപ്രിലില്‍ വാരാണസി കോടതിയുടെ നിര്‍ദേശപ്രകാരം പള്ളിയില്‍ നടത്തിയ വീഡിയോ സര്‍വ്വേയില്‍ ‘ശിവലിംഗം’ കണ്ടെത്തിയെന്നാണ് ഹിന്ദുകക്ഷികളുടെ അവകാശവാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here