Viral Video: തൊട്ടാല്‍ ചത്തപോലെ അഭിനയിക്കും; വൈറലായി പാമ്പിന്റെ വീഡിയോ

പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ‘ചത്തപോലെ അഭിനയിക്കുന്ന’ ഹോഗ് നോസ് ഇനത്തില്‍പ്പെട്ട പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പാമ്പിനെ തൊടുന്ന നിമിഷം തന്നെ അത് മലര്‍ന്ന് കിടന്ന് ചത്തപോലെ അഭിനയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊതുവേ വിഷമില്ലാത്തതാണ് ഹോഗ് നോസ് പാമ്പുകള്‍. വടക്കേ അമേരിക്കയയിലും കാനഡയിലുമാണ് സാധാരണയായി ഈ പാമ്പിനെ കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്രവം പുറപ്പെടുവിക്കുമെന്നല്ലാതെ പൊതുവേ മനുഷ്യര്‍ക്ക് അപകടകാരികളല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News