രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരനെയും പി രവിചന്ദ്രനെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പേരെയും  മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. പേരറിവാളന്‍ കേസിലെ വിധിയെ ആധാരമാക്കിയാണ് മുഴുവന്‍ പേരെയും മോചിപ്പിക്കാന്‍ കോടതി ഉത്തരവിറക്കിയത്. അതെ സമയം  സുപ്രീംകോടതി തീരുമാനത്തിനെതിരെ കോൺഗ്രസ്  രംഗത്ത് എത്തി. സുപ്രീംകോടതിയുടെ നടപടി ദൗർഭാഗ്യകരം എന്ന് ജയറാം രമേശ് പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി, ആർ പി രവിചന്ദ്രൻ ഉൾപ്പെടെ ജയിലിൽ കഴിയുന്ന ആറുപേരെയും മോചിപ്പിക്കാനാണ്   സുപ്രീംകോടതി     ഉത്തരവ്. ജസ്റ്റിസ് ബി ആർ ഗവായി, ബി വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.പേരറിവാളന്‍ കേസിലെ വിധിയെ ആധാരമാക്കിയാണ് മുഴുവന്‍ പേരെയും മോചിപ്പിക്കാന്‍ കോടതി ഉത്തരവിറക്കിയത്.

31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്.കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് ശേഷം മെയ് 18 നാണ്  മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയതിന്  പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.എല്ലാ പ്രതികളെയും വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവർണർ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്‌.രാജ്യത്തിന്റെ നിലപാടിനൊപ്പംനിന്ന് സുപ്രീംകോടതി ഔചിത്യപൂർവം പെരുമാറിയില്ല എന്നത് ദൗർഭാഗ്യകരമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News