ഗൊട്‌സെ വീണ്ടും ജർമനിയുടെ ലോകകപ്പ്‌ ടീമിൽ

ഗൊട്‌സെ വീണ്ടും ജർമനിയുടെ ലോകകപ്പ്‌ ടീമിൽ.  ക്യാപ്‌റ്റൻ മാനുവൽ നോയെ, ജോഷ്വാ കിമ്മിച്ച്‌, തോമസ്‌ മുള്ളർ, ജമാൽ മുസിയാല ഉൾപ്പെടെ ഏഴ്‌ ബയേൺ മ്യൂണിക്‌ താരങ്ങൾ ടീമിലുണ്ട്‌. ബൊറൂസിയ ഡോർട്ട്‌മുണ്ടിന്റെ പതിനേഴുകാരൻ യൂസഫൗ മൗകൊകൊയാണ്‌ അവിചാരിതമായി ഇടംപിടിച്ചത്‌.

കാമറൂണിൽ ജനിച്ച ഈ മുന്നേറ്റക്കാരൻ ആദ്യമായാണ്‌ ദേശീയ കുപ്പായമണിയുന്നത്‌. നാലുതവണ ലോകകിരീടം ചൂടിയ ജർമനി കഴിഞ്ഞവട്ടം ഗ്രൂപ്പ്‌ ഘട്ടം കടന്നിരുന്നില്ല. സ്‌പെയ്‌ൻ, ജപ്പാൻ, കോസ്റ്ററിക്ക ഉൾപ്പെട്ട ഇ ഗ്രൂപ്പിലാണ്‌ ജർമനി. 23ന്‌ ആദ്യകളിയിൽ ജപ്പാനാണ്‌ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News