ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ഭാവന – ഷറഫുദ്ദീൻ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകർപ്പ് അവകാശം. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭാവന, ഷറഫുദ്ധിൻ, അശോകൻ, സാദിഖ്, അനാർക്കലി നാസർ, അതിരി ജോ, ഷെബിൻ ബെൻസെൻ, സയനോര ഫിലിപ്പ്, രശ്മി സതീഷ്, സരിഗമ വിനു സേവിയർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി വൻ താര നിരയുടെ സാന്നിധ്യത്തിലാണ് ഓഡിയോ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങിൽ മറാത്തി സംഗീത സംവിധായകൻ നിഷാന്ത് രാംടെക്കേ സംഗീതം ചെയ്ത ഇക്കരെ വൈരക്കൽ പെണ്ണൊരുത്തി.. എന്നു തുടങ്ങുന്ന കല്യാണപ്പാട്ട് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾ സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
താരതമ്യേന മലയാളത്തിലെ നവാഗത ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോർഡ് തുകയ്ക്കാണ് ഗാനങ്ങൾ സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് വിതരണത്തിനെത്തിക്കുക. മറാത്തിയിലെ പ്രശസ്ത സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് രണ്ടു ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.
മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോൾ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കർ ബ്ലൂസ് എന്ന സംഗീത ബാൻഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഹരിശങ്കർ, സിതാര കൃഷ് ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ജോക്കർ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനീഷ് അബ്ദുൾ ഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുൺ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോർഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ ആൻഡ് സൗണ്ട് ഡിസൈൻ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.