രാത്രി പൂട്ട് പൊളിച്ച് മോഷണം: പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

പാലക്കുന്ന് പച്ചക്കറിക്കട, ബേക്കല്‍ എ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം ബേക്കല്‍ പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് വിറകിന്റവിട രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (52) എന്നയാളെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ യു പി യുടെ നേതൃത്വത്തില്‍ മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്.

ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. അടുത്തിടെയാണ് ജയില്‍ മോചിതനായത്. കേസ് അന്വേഷണ സംഘത്തില്‍ ബേക്കല്‍ എസ് ഐ രജനീഷ് എം, എസ് ഐ മാരായ രാമചന്ദ്രന്‍, ജയരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവര്‍ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News