പെരുമ്പാമ്പിന്റെ വയറ്റില്‍ കൂറ്റന്‍ മുതല; നടുക്കുന്ന വീഡിയോ…

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അമേരിക്കയിലെ ഫ്ളോറിഡയില്‍ ബര്‍മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കൂറ്റന്‍ മുതലയെ കണ്ടെത്തിയ നടുക്കുന്ന ദൃശ്യങ്ങളാണ്. എവര്‍ഗ്ലേഡ്സിലെ ദേശീയ പാര്‍ക്ക് ജീവനക്കാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

വയറിന്റെ ഭാഗം വീര്‍ത്തിരിക്കുന്നത് കണ്ട് കീറിമുറിച്ച് പരിശോധിച്ചപ്പോഴാണ് മുതലയെ കണ്ടത്. ദയാവധത്തിന് വിധേയമാക്കിയ പെരുമ്പാമ്പിന്റെ ജഡപരിശോധനയ്ക്കിടെയാണ് അഞ്ചടി നീളമുള്ള മുതലയെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം ഒരു കോടി ആളുകളാണ് കണ്ടത്. റോസി മുറേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് വീഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

View this post on Instagram

A post shared by Rosie Moore (@rosiekmoore)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News