Enforcement Directorate: ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നത്?; ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പട്യാല കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പട്യാല കോടതി. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ജാമ്യപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയാതതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും കോടതി ഇഡിയോട് ചോദിച്ചു.

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പല തവണയാണ് ഇ.ഡി ചോദ്യം ചെയ്തത്. ജാക്വിലിന്‍ കേസില്‍ ജാമ്യത്തിനായി പട്യാല പ്രത്യേക കോടതിയെ സമീപിച്ചു. നടിയുടെ ജാമ്യപേക്ഷ ഇ.ഡി എതിര്‍ത്തപ്പോഴാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. എന്തുകൊണ്ടാണ് നടിയെ ഇതുവരെ അറസ്റ്റ് ചെയ്യാതത് ?.ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നത് ? മറ്റു പ്രതികള്‍ ജയിലിലാണെന്നും എന്തിനാണ് ഇത്തരമൊരു നയം സ്വീകരിക്കുന്നതെന്നും ഇഡിയോട് പട്യാല കോടതി ചോദിച്ചു.

നടി രാജ്യം വിടുന്നത് തടയാന്‍ ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇഡി മുന്‍പെ കോടതിയെ അറിയിച്ചിരുന്നു. നടിയുടെ ജാമ്യപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയില്‍ ദില്ലി പൊലീസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇരുപതോളം പേരാണ് ഇതു വരെ അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News