സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണറെ ചട്ടുകമാക്കരുത്;പ്രകാശ് ജാവദേകറിന് മന്ത്രി V ശിവന്‍കുട്ടിയുടെ മറുപടി| V Sivankutty

ബിജെപി ദേശീയ നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേകര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും എന്നെയും വിമര്‍ശിച്ചതായി അറിയുക ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ അതിന്റെ ചട്ടുകം ആകരുത് എന്നാണ് പറയാനുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ തിരഞ്ഞെടുത്തവരാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി.

മുഖ്യമന്ത്രി സംസാരിക്കുന്നത് തീവ്രവാദിയുടെ ഭാഷയിലാണെന്നാണ് ബഹുമാനപ്പെട്ട ഗവര്‍ണറുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് എന്നും തുണ അക്രമം ആണെന്നാണ് മറ്റൊരു പരാമര്‍ശം. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിലൂടെ അവഹേളിക്കുന്നത് അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളെയാണ്.

ഞാന്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തിരുവിതാംകൂര്‍ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരെ കുറിച്ച് പറയുകയുണ്ടായി. അത് ഒരു ഏകാധിപതിയുടെ ചരിത്രം ഓര്‍മ്മിപ്പിച്ചതാണ്.

സിപി രാമസ്വാമി അയ്യര്‍ മഹാനായ ഭരണാധികാരി ആണെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോള്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിര്‍ത്താന്‍ ആയിരുന്നു സിപി രാമസ്വാമി അയ്യരുടെ ശ്രമം. സിപി രാമസ്വാമി അയ്യരുടെ നീക്കങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. പാകിസ്ഥാന്‍ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി പ്രവര്‍ത്തിച്ച സിപി രാമസ്വാമി അയ്യരെയാണ് ബിജെപിയുടെ ദേശീയ നേതാവ് ഇപ്പോള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമം നടത്തുന്നത്.ഗവര്‍ണറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News