തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയെത്തി, ഇപ്പോള്‍ തള്ളിപ്പറയുന്നു; VD സതീശനെതിരെ ആഞ്ഞടിച്ച് ജി സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞൈടുപ്പിന് ശേഷം ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വന്നതെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്.

സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണം. തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here