ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്താന്‍ നോക്കിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ നമ്മളൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും. സമീപത്തുകൂടി പോകുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് ഒരാളെ ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ച യുവതി റോഡിലേക്ക് വീഴുന്നതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോ.

തൊട്ടരികിലൂടെ മറ്റൊരു ബൈക്ക് കൂടി പോകുന്നുണ്ട്. അതില്‍ ഡ്രൈവര്‍ മാത്രമാണുള്ളത്. ഇയാളെ യുവതി ചവിട്ടിവീഴ്ത്താന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തൊഴിക്കാനായി കാലുപൊക്കിയ യുവതി ബാലന്‍സ് തെറ്റി നടുറോഡില്‍ മറിഞ്ഞു വീഴുകയാണ്.

ബൈക്ക് ഓടിച്ചിരുന്ന വ്യക്തി ബൈക്ക് നിര്‍ത്തി യുവതിയുടെ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറത്തിലുള്ള ഒരു ഇരുചക്ര വാഹനത്തില്‍ ഒരു യുവാവും യുവതിയും യാത്ര ചെയ്യുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇതിന്റെ പിന്‍സീറ്റിലാണ് യുവതി ഇരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News