Elephant: നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം ഫിറ്റായി; ചെണ്ടകൊട്ടി ഉണർത്തി കാട്ടിൽക്കയറ്റി

നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച ‘കോട’ കുടിച്ച് ആനക്കൂട്ടം മയങ്ങിപ്പോയി. ഒഡിഷ(odisha)യിലെ കിയോഞ്ജര്‍ ജില്ലയിലാണ് സംഭവം. 24 ആനകളാണ്(elephants) കാട്ടില്‍ പ്രദേശവാസികള്‍ നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച ‘കോട’ കുടിച്ച് മയങ്ങിപ്പോയത്.

ചാരായം വാറ്റാനായി കാട്ടില്‍ പ്രദേശവാസികള്‍ മഹ്വ കാട്ടുപൂക്കള്‍ ഇട്ടുവെച്ച കോടയാണ് ആനക്കൂട്ടം കുടിച്ചത്. കോടയില്‍ നിന്ന് ചാരായമുണ്ടാക്കാന്‍ കാട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ മയങ്ങിക്കിടക്കുന്ന ആനക്കൂട്ടത്തെ കണ്ടത്. കോട നിറച്ചുവെച്ച വീപ്പകള്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു.

ആനകളെ ഉണര്‍ത്തി ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെണ്ടകൊട്ടിയാണ് ആനക്കൂട്ടത്തെ ഉണര്‍ത്തിയത്. തുടർന്ന് ആനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News