Arrest: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പൊലീസ്(police) ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്ന നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി(arrest). തൊടുപുഴ(thodupuzha) ഇടവെട്ടി സ്വദേശി സെറ്റപ്പ് സുനീർ എന്ന് വിളിക്കുന്ന സുനീറാണ് മുട്ടംപൊലീസിൻ്റെ പിടിയിലായത്. ഒക്ടോബർ 29ന് രാത്രിയിലാണ് സുനീർ പൊലീസിനെ അക്രമിച്ച ശേഷം ഓടി രക്ഷപെട്ടത്.

തൊടുപുഴ ഒളമറ്റത്തിന് സമീപം മ്രാല കേന്ദ്രീകരിച്ച് സുനീറും സംഘവും തമ്പടിക്കുന്നതായും ലഹരി ഇടപാടുകൾ നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡ് പ്രദേശത്ത് രഹസ്യ നിരീക്ഷണം ആരംഭിച്ചു.

ഇതിനിടെ ഒക്ടോബർ 29ന് രാത്രിയിൽ സുനീറിൻ്റെ നേതൃത്വത്തിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന സുനീർ പൊലീസ് ഉദ്യോഗസ്ഥനെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. ഇയാൾ ഉടുമ്പന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

പിടിയിലായ സുനീർ മുട്ടം, തൊടുപുഴ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പത്തിലധികം ലഹരി കടത്ത് കേസുകളിൽ പ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെടുമ്പോൾ സുനീറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന കുഞ്ഞുമോന്‍, മന്‍സൂര്‍, റഫീഖുള്‍ എന്നിവരെ അന്ന് തന്നെ പിടികൂടിയിരുന്നു. വാഹനത്തില്‍ നിന്നും 335 ഗ്രാം കഞ്ചാവും 8000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.. പിടികൂടിയ സുനീറിനെ കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here