“”STRONGER “”than “”YESTERDAY “”എലോൺ’ സ്റ്റില്ലുമായി ഷാജി കൈലാസ്; കൂളായി ലാലേട്ടന്‍

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ ഒരു സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.

”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് മീശ പിരിക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടിയില്‍ ആയിരിക്കും എലോണ്‍ റിലീസ് ചെയ്യുക. ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ പറ്റില്ലെന്നും വന്നാല്‍ ലാഗ് ആണെന്ന് ജനങ്ങള്‍ പറയുമെന്നും സംവിധായകന്‍ നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here