Dan Mccafferty: പ്രശസ്ത ഗായകൻ ഡാൻ മാക്കഫേർട്ടി അന്തരിച്ചു

നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76)(dan mccafferty) വിടവാങ്ങി. ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചത്. എഴുപതുകളില്‍ തരംഗമായ ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആല്‍ബങ്ങളുടെ ശില്പിയായിരുന്നു ഡാന്‍ മാക്കഫേര്‍ട്ടി.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2013-ല്‍ ഡാന്‍ 43 വര്‍ഷത്തെ ബാന്‍ഡിലെ സംഗീതജീവിതം അവസാനിപ്പിച്ചിരുന്നു. 1968-ല്‍ ആരംഭിച്ച ബാന്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. 2019-ലാണ് അവസാനമായി ഡാന്‍ സ്റ്റുഡിയോയില്‍ പാടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News